ജൂനിയർ റെഡ് ക്രോസിൻ്റെ നേതൃത്വത്തിൽ ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ ശിശുദിനം ആഘോഷിച്ചു; 'ചാച്ചാജി' അനുസ്മരണവും അംഗൻവാടി സന്ദർശനവും


ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസിൻ്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 

ചാച്ചാജി അനുസ്മരണ സദസ്സ് അംഗൻവാടി സൗഹൃദ സന്ദർശനം എന്നിവ നടത്തി. 

പെരുമണ്ണ ചെനപ്പുറം അംഗൻ വാടി സന്ദർശിക്കുകയും കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകുകയും ചെയ്തു. 

ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട്, റഫീഖ് വേങ്ങര, റസീന എം, വൈഗ , ആദർശ്, ശ്യാംലാൽ എന്നിവർ നേതൃത്വം നൽകി, ഗിരിജ. കെ സ്വാഗതവും 

സുമതി ടി.പി നന്ദിയും പറഞ്ഞു.

Post a Comment

Thanks

أحدث أقدم