എസ്.ഐ.ആർ` ബി.എൽ.ഒമാർ നാളെ മുതൽ വീടുകളിലേക്ക്



തിരുവനന്തപുരം: വോട്ടർ പട്ടികപരിഷ്ക്കരണത്ത വിവരം തേടി ബി.എൽ.ഒ-മാർ ചൊവ്വാഴ്ച മുതൽ വീടുകളിൽ എത്തിത്തുടങ്ങും.


ഡിസംബർ നാലുവരെയാണ് വിവര ശേഖരണം. ഈ ഘട്ടത്തിൽ രേഖകളൊന്നും നൽകേണ്ടതില്ല.ഡിസംബർ ഒമ്പതിന് പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീ കരിക്കും. അന്തിമപട്ടിക ഫെബ്രുവരി ഏഴിനും.തദ്ദേശതിരഞെഞ്ഞെടുപ്പിന് സമാന്തരമായുള്ള പട്ടിക പരിഷ്ക്കരണം മാറ്റണമെന്ന രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യം നിലനിൽക്കേയാണ് കേരളത്തിൽ വോട്ടർ പട്ടിക പരിഷ്ക്കരണം (എഐആർ) നടത്തുന്നത്.


രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര അർലേകർക്ക് എന്യൂമറേഷൻ ഫോറം കൈമാറി എസ്.ഐ.ആറിന് തുടക്കമിട്ടിരുന്നു.കേരളപ്പിറവിദിനത്തിൽ തിരുവനന്തപുരം കുറ്റിച്ചൽ പൊടിയം ഉന്നതിയിൽ നിന്നാണ് ആദ്യ എന്യൂമറേഷൻഫോറം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ യു.രത്തൻ കേൽക്കർ സ്വീകരിച്ചത്.


അരുവിക്കരയിലെ ബി.എ.ൽഒ ശരണ്യയുടെ നേതൃത്വത്തിൽ ഉന്നതിയിലെ ജയ സംസ്ഥാനത്താദ്യമായി എന്യൂമറേ

ഷൻഫോറം പൂരിപ്പിച്ചുനൽകി.

2025 ഒക്ടോബർ ഏഴിലെ

പട്ടികയിലുള്ള എല്ലാവോട്ടർ

ക്കും ബി.എൽ.ഒ രണ്ട് എന്യൂമ

റേഷൻ ഫോറം നൽകും.ഒരെണ്ണം പൂരിപ്പിച്ച് നൽകണം.

ഒരെണ്ണം സൂക്ഷിക്കാം. 


ഫോറം

പൂരിപ്പിക്കുന്നതിനും ഓൺലൈനായി അപ്ലോഡ് ചെയ്യുന്നതിനും ബിഎൽഒയുടെ സഹായം

കിട്ടും.


ഓർക്കുക

* 2002-ലെ വോട്ടർ പട്ടികയാണ് എസ്ഐആറിന് അടി

സ്ഥാനം.

2002-ലെയും 2025-ലെയും പട്ടികയിലുള്ളവർ എന്യൂമ

റേഷൻ ഫോറം ഒപ്പിട്ട് നൽകിയാൽ മതി. രേഖകളൊന്നും

നൽകേണ്ടതില്ല.

* 2025-ലെ പട്ടികയിൽ ഉൾപ്പെട്ടവരും 2002-ലെ പട്ടികയിൽ

ഇല്ലാത്തവരും: ഇവരുടെ മാതാപിതാക്കളോ അവരുടെ മാ

താപിതാക്കളോ 2002-ലെ പട്ടികയിലുണ്ടെങ്കിൽ രേഖകൾ

നൽകേണ്ട

* വ്യക്തിയോ മാതാപിതാക്കളോ 2002-ലെ പട്ടികയിൽ ഇല്ലെ

ങ്കിൽ കമ്മിഷൻ പറയുന്ന 12 രേഖകളിലൊന്ന് നൽകണം

കളർ ഫോട്ടോയുണ്ടെങ്കിൽ ഉൾപ്പെടുത്താം..


ബി.എൽ.ഒ ക്കൊപ്പം രാഷ്ട്രീയപ്പാർട്ടികൾ ചുമതലപ്പെടുത്തുന്ന

ബൂത്ത് ലെവൽ ഏജന്റും (ബി

എൽഎ) വേണമെന്നാണ് നിർ

ദേശം.


എസ്.ഐ.ആർ സമയപ്പട്ടിക


നവംബർ 4 -വീടുകളിൽ ഫോറം വിതരണം,

 

ഡിസംബർ 4: വിവരശേഖരണം


* ഡിസംബർ 9 - കരടുവോ

ട്ടർപട്ടിക

* ഡിസംബർ 9-ജനുവരി 08:

ആക്ഷേപങ്ങളും പരാതിക

ളും നൽകാം

* ജനുവരി 8 -ജനുവരി 31:

ഹിയറിങ്,രേഖകളുടെ പരി

ശോധന

* ഫെബ്രുവരി 7: അന്തിമ വോ

ട്ടർപട്ടിക.

Post a Comment

Thanks

أحدث أقدم