തിരുങ്ങാടി: യൂണിറ്റി ഫൗണ്ടേഷൻ ചാരിറ്റബൾ ട്രസ്റ്റിന് കീഴിൽ തിരുരങ്ങാടിടിയിൽ ആരംഭിച്ച യൂണിറ്റി പകൽ വീട്ടിൽ സാധാരണക്കാർക്ക് വേണ്ടി സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സൗജന്യ മെഡിക്കൽ സേവനം ആരംഭിച്ചു.
എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചക്ക് 2 മണി മുതൽ 3 മണി വരേ പ്രശസ്ത സ്കിൻ സ്പെഷലിസ്റ്റും വയോജന ചികിത്സാ വിദഗ്ദ്ധനുമായ ഡോ. ശ്രീബിജു എം. കെ, പ്രശസ്ത മാനസികാരോഗ്യ വിദഗ്ധനും എം.കെ.ച്ച് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റുമായ ഡോ. മുഹമ്മദ് ഫാറൂഖ്, എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് 2 മുതൽ 2.30 വരേ പ്രശസ്ത ജനറൽ പ്രാക്ടീഷണർ ഡോ. പി.ഒ നഷീത്ത് എന്നിവരുടെ സൗജന്യ സേവനം യൂണിറ്റി ഹൗസിൽ നടന്ന് വരുന്നു.
ഇതാടൊപ്പം സൈക്കോളജി കൗൺസിലർ, ഡയറ്റീഷൻ എന്നിവരുടെ സൗജന്യ സേവനവും സംസാര വൈകല്യമുള്ള നിർധനരായ കുട്ടികൾക്കുള്ള സ്പീച്ച് തെറാപ്പി യൂണിറ്റും യൂണിറ്റി പകൽ വീട്ടിൽ തുടക്കം കുറിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഇനിയും സേവന സന്നദ്ധരായ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനവും ഉൾപ്പെടുത്തുന്നതാണെന്ന് യുണിറ്റി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
ഡോക്ടർമാരുടെ ബുക്കിംഗിനും വിവരങ്ങൾക്കുമായി 9633827575 എന്ന നമ്പറിൽ ബന്ധപ്പെടുക
إرسال تعليق
Thanks