പരപ്പനങ്ങാടി: ഹാർബറിൽ കടുക്ക (കല്ലുമ്മക്കായ) വാരുന്നതിനിടെ കടലിൽ യുവാവ് മുങ്ങി മരിച്ചു. ചാപ്പപ്പടി മണ്ണാറയിൽ താമസിക്കുന്ന വലിയ പീടിയേക്കൽ അബ്ദുറഹിമാൻ എന്നവരുടെ മകൻ അബ്ദുൽ ജലീൽ (30) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 12:30യോടെ കടുക്ക ശേഖരിക്കുന്നതിനിടയിൽ ജലീലിനെ കാണാതായത്. സന്നദ്ധ പ്രവർത്തകരും, മത്സ്യത്തൊഴിലാളികളും ചേർന്നുള്ള തിരച്ചിലിൽ 2:40തോടെ കണ്ടെത്തുകയായിരുന്നു.
മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മാർച്ചറിയിലേക് മാറ്റി

إرسال تعليق
Thanks