കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി ; നിരവധി വീടുകളില്‍ വെള്ളവും ചളിയും കയറി ; പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും


കോഴിക്കോട്:കോഴിക്കോട് മലാപ്പറമ്പ് പ്രദേശത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് വൻ നാശനഷ്ടം.ഫ്ലോറിക്കൻ റോഡിലാണ് സംഭവം.പുലർച്ചെ രണ്ട് മണിയോടെയാണ് പൈപ്പ് പൊട്ടിയത്.കുത്തിയൊലിച്ചെത്തിയ വെള്ളവും ചളിയും പ്രദേശത്തെ നിരവധി വീടുകളിലേക്ക് ഇരച്ചുകയറി.പൈപ്പ് പൊട്ടിയതോടെ റോഡില്‍ വലിയ ഗർത്തം രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.അപകടാവസ്ഥ കണക്കിലെടുത്ത് അധികൃതർ ഉടൻ തന്നെ റോഡ് അടച്ചു


കുടിവെള്ള വിതരണം മുടങ്ങും

പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപ്പണികള്‍ക്കായി മലാപ്പറമ്പ് ഔട്ട്ലെറ്റ് വാല്‍വ് അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടർന്ന് പ്രദേശത്ത് ഇന്നും നാളെയും (തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍) കുടിവെള്ള വിതരണം പൂർണ്ണമായും മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Thanks

أحدث أقدم