മൂന്നിയൂർ: പാറക്കടവ് - കളത്തിങ്ങൽ പാറ റോഡിൽ തെക്കെ പാടം കനാലിനോട് ചേർന്ന് വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഇലക്ട്രിക് എച്ച്.ഡി.ലൈനിനും ഏറെ ഭീഷണിയായി നിന്നിരുന്ന ഉണങ്ങി ദ്രവിച്ച വൻ മരം വെട്ടിമാറ്റി ക്ലബ്ബ് പ്രവർത്തകർ മാതൃകയായി. മൂന്നിയൂർ തെക്കെ പാടം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ( ടാസ്ക് ) പ്രവർത്തകരാണ് മരം മുറിച്ച് മാറ്റുന്ന പ്രവർത്തങ്ങൾക്ക് നേത്രത്വം നൽകിയത് .
പഞ്ചായത്ത് അധികൃതരോടും മറ്റ് ബന്ധപ്പെട്ടവരോടും നിരന്തരമായി ഈ മരത്തിന്റെ ഭീഷണി സംബന്ധിച്ച് പരാതി നൽകിയിരുന്നെങ്കിലും അവർ ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടി കൊണ്ടുപോവുകയായിരുന്നു.
ഏത് നിമിഷവും കടപുഴകി വീഴാറായ ഈ മരം വലിയ അപകട ഭീഷണിയാണ് സൃഷ്ടിച്ചിരുന്നത്.നിരവധി വാഹനങ്ങളും വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന റോഡിനോട് ചേർന്ന ഭാഗത്താണ് ഈ മരം ഭീഷണിയായി നിന്നിരുന്നത്. ടാസ്ക് ക്ലബ്ബ് ഭാരവാഹികളായ വി.റസാഖ്, വി.പി. ബാവ, കൊല്ലഞ്ചേരി കോയ എന്നിവർ നേത്രത്വം നൽകി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks