പത്തനംതിട്ട: മണ്ഡലകാലം തുടങ്ങിയതോടെ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. തീര്‍ഥാടകര്‍ ബാരിക്കേഡ് മറിച്ചിട്ടു. പതിനെട്ടാംപടിയുടെ താഴെ ഗുരുതര സാഹചര്യമാണ്. ദര്‍ശനസമയം രണ്ടു മണിവരെ നീട്ടി. സന്നിധാനത്ത് ഭക്തരെ നിയന്ത്രിക്കാനാകാതെ പൊലീസും കുഴങ്ങി.
ഇതിനിടെയാണ് കൊയിലാണ്ടി സ്വദേശിനി സതി കുഴഞ്ഞുവീണ് മരിച്ചത്. തിരക്ക് നിയന്ത്രണാതീതമായിട്ടും കേന്ദ്രസേനകളെ നിയോഗിച്ചില്ല. സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിട്ടും നടപടിയില്ല.
അതേസമയം മുന്നൊരുക്കങ്ങളില്‍ വീഴ്ച സംഭവിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു.
Post a Comment
Thanks