ദാറുൽ ഹുദാ നേതൃസ്മൃതി: പ്രാർത്ഥനാ സംഗമം ഇന്ന്


തിരൂരങ്ങാടി: ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ സ്ഥാപക നേതാക്കളെയും സ്ഥാപനത്തിന്റെ വളർച്ചയിൽ സമ്പത്ത് കൊണ്ടും കർമ്മം കൊണ്ടും സഹായിച്ച് മൺമറഞ്ഞ മുഴുവൻ സ്ഥാപന ബന്ധുക്കളെയും  നേതാക്കളെയും അനുസ്മരിക്കുന്ന നേതൃസ്മൃതി പ്രാർത്ഥനാ സംഗമം ഇന്ന് (ബുധൻ) രാത്രി ഏഴ് മണിക്ക് ദാറുൽ ഹുദാ ക്യാമ്പസിൽ നടക്കും. പരിപാടി സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട്  പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ദാറുൽ ഹുദാ വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അദ്ധ്യക്ഷ്യം വഹിക്കും.

ദാറുൽ ഹുദാ സ്ഥാപക നേതാക്കളെ അനുസ്മരിച്ച് എസ്.വൈ.എസ്. സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണം നടത്തും. പ്രാർത്ഥനാ സംഗമത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ഖതമുൽ ഖുർആൻ സദസ്സ് നടക്കും. രാത്രി നടക്കുന്ന പ്രാർത്ഥന സദസ്സിന് സയ്യിദ് അബ്ദുനാസ്വിർ ഹയ്യ്  ശിഹാബ് തങ്ങൾ പാണക്കാട് നേത്രത്വം നൽകും . യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ:ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി സംബന്ധിക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post