തിരൂരങ്ങാടി :കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ 'മനുഷ്യരോടൊപ്പം' എന്ന പ്രമേയത്തിൽ ജനുവരി 1 മുതൽ 17 വരെ നടക്കുന്ന കേരള യാത്രയുടെ പ്രചാരണാർത്ഥം 'നോ ക്യാപ് ഇറ്റ്സ് ടുമാറോ' എന്ന പ്രേമേയത്തിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്കു കീഴിൽ ചെമ്മാട് താജ് കൺവെൻഷൻ സെൻ്ററിൽ നടന്ന ഹയർ സെക്കണ്ടറി സ്റ്റുഡൻ്റസ് ഗാല പ്രൗഢമായി.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി ഗാല ഉദ്ഘടനം ചെയ്തു. 3 വേദികളിലായി വ്യത്യസ്‌ത സെഷനുകളിലായാണ് ഗാല നടന്നത്. എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദൽ കാസർഗോഡ്, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ടി അബൂബക്കർ, മുഹമ്മദ് അനസ് അമാനി, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് അബ്ദുൽ മജീദ് അഹ്സനി, ടി കെ മുഹമ്മദ് റമീസ്, ആഷിഖ് അഹ്സനി, പി ടി മുഹമ്മദ് സഖാഫി, യഅ്ഖൂബ് പൈലിപ്പുറം, യൂസുഫ് സഖാഫി കുറ്റാളൂർ, നുറുദ്ധീൻ മുസ്‌തഫ, ജാഫർ ശാമിൽ ഇർഫാനി, പി ടി മുഹമ്മദ് അഫ്ളൽ, മുഹമ്മദ് റഫീഖ് അഹ്സനി, മൻസൂർ, അഡ്വ. അബ്ദുൽ മജീദ്, ദാവൂദ് സഖാഫി തുടങ്ങിയവർ വ്യത്യസ്ത സെക്ഷനുകൾക്ക് നേതൃത്വം നൽകി.
ജില്ലയിലെ എൺപത് ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ നിന്നുമായി 2000ൽ പരം വിദ്യാർഥികൾ പ്രതിനിധികളായി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks