കൊളപ്പുറം: വിമാനത്താവളം റോഡിൽനിന്ന് നിലവിലെ മേൽപ്പാലത്തിലേക്കുള്ള അനുബന്ധ റോഡിൻ്റെ പണി തുടങ്ങി. ദേശീയപാതാ അധികൃതർ നടത്തുന്ന ജങ്ഷൻ വികസനത്തിൻ്റെ ഭാഗമായാണ് നിർമാണം.
വിമാനത്താവളം റോഡിൽനിന്ന് മേൽപ്പാലത്തിലെത്താൻ പഴയ ദേശീയപാതയിലൂടെ വളഞ്ഞുവരേണ്ട അവസ്ഥയായിരുന്നു. ഇതൊഴിവാക്കാനാണ് പാത നിർമാണം. എന്നാൽ പുതിയ ദേശീയപാത നിർമാണത്താൽ കൊളപ്പുറത്തുണ്ടായ യാത്രാപ്രശ്‌നങ്ങൾക്ക് ഇതിലൂടെ പരിഹാരമാകില്ലെന്ന് നാട്ടുകാർ പറയുന്നു.
കോഴിക്കോട് വിമാനത്താവളം, കൊണ്ടോട്ടി, അരീക്കോട്, തോട്ടശ്ശേരിയറ തുടങ്ങിയ ഭാഗത്തുനിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്നവർക്ക് ഗുണം ലഭിക്കില്ല. കാരണം പാലം കടന്നാലുള്ള 200 മീറ്ററോളം സർവീസ് റോഡ് വീതി കുറഞ്ഞതും വൺവേയുമാണ്.
إرسال تعليق
Thanks