ഓമച്ചപ്പുഴ സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു



ഓമച്ചപ്പുഴ: ഓമച്ചപ്പുഴ സെക്ടർ സ്റ്റുഡൻസ് കൗൺസിൽ പെരിഞ്ചേരി യൂണിറ്റിൽ വെച്ച് നടന്നു.സെക്ടർ പ്രസിഡൻറ് സഈദ് അദനി അധ്യക്ഷത വഹിച്ചു.എസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ:അബൂബക്കർ ഉൽഘാടനം നിർവ്വഹിച്ചു.

പതിനൊന്ന് യൂണിറ്റുകളിൽ നിന്നായി എഴുപതിലധികം കൗൺസിലേഴ്സ് പങ്കെടുത്ത കൗൺസിലിൽ ജനറൽ,ഫിനാൻസ്,സമിതി റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

കൗൺസിൽ നടപടികൾക്ക് ഡിവിഷൻ ഭാരവാഹികളായ ശംസുദ്ദീൻ സഖാഫി പെരിഞ്ചേരി, ജാബിർ അത്താണിക്കൽ, യാസീൻ ലത്വീഫി,സഫുവാൻ അദനി പുത്തൻപള്ളി എന്നിവർ നേതൃത്വം നൽകി .

എസ്‌വൈഎസ് സർക്കിൾ സെക്രട്ടറി സമീർ യുണിറ്റിൻ്റെ സ്നേഹോപഹാരം വിതരണം ചെയ്തു. സെക്ടർ ജനറൽ സെക്രട്ടറി ലുഖ്മാൻ മണലിപ്പുഴ സ്വാഗതവും സെക്ടർ സെക്രട്ടറി വാഹിദ് അഹ്സനി നന്ദിയും പറഞ്ഞു.

Post a Comment

Thanks

أحدث أقدم