പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ


കൊല്ലം: പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് നടത്തിയ ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. കൊല്ലത്തായിരുന്നു സംഭവം. 

മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവിനെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ശംഖ് ജ്യോതിഷം എന്ന പേരിലാണ് അമ്മച്ചിവീട് എന്ന സ്ഥലത്ത് പ്രതി സ്ഥാപനം നടത്തി വന്നിരുന്നത്. പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനായി നടത്തിയ ആഭിചാര ക്രിയയുടെയുടെ മറവിലാണ് ഇയാൾ 11 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചത്. 

കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കം സ്പർശിച്ചെന്നാണ് കേസ്. ജോത്സ്യത്തിന്‍റെ മറവിൽ പ്രതി പലരെയും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും പരാതിയുണ്ട്

Post a Comment

Thanks

Previous Post Next Post