ഭൂമി തരം മാറ്റാന്‍ എട്ടുലക്ഷം കൈക്കൂലി; വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

 


  കോഴിക്കോട്: ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ് മോന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. എട്ടുലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. അന്‍പതിനായിരം രൂപ കൈമാറുന്നതിനിടെയാണ് അറസ്റ്റിലായത്.

ഇന്ന് വൈകീട്ടാണ് വില്ലേജ് ഓഫീസറുടെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. 1.62 ഏക്കര്‍ തരം മാറ്റുന്നതിനായി 8 ലക്ഷം രൂപയാണ് ഇയാള്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടത്. അതില്‍ ആദ്യഗഡു എന്നനിലയില്‍ അരലക്ഷം രൂപ കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനടുത്തെത്തി കൈമാറാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ പണം വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് പിടികൂടുന്നത്.

Post a Comment

Thanks

أحدث أقدم