പ്രവാസികൾക്ക് ആശ്വാസം കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു


  കുവൈത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു. മാർച്ച് 28 മുതൽ കോഴിക്കോട്ടേക്ക് ആഴ്‌ചയിൽ 5 ദിവസവും ഏപ്രിൽ ഒന്നു മുതൽ കണ്ണൂരിലേക്ക് ആഴ്ചയിൽ 2 ദിവസവുമാണ് സർവീസ്.


ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു. ഈ സെക്ടറുകളിലേക്കുള്ള സർവീസുകൾ നിർത്തിവച്ചതോടെ നാട്ടിലെത്താൻ കണക്ഷൻ വിമാനങ്ങളിൽ 16 മണിക്കൂറിലേറെ നീണ്ട യാത്ര ചെയ്യേണ്ടിവരുന്നത് പ്രവാസികളെ ബുദ്ധിമുട്ടിച്ചിരുന്നു. പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രശ്‌നം അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. ഇതാണ് ഫലം കണ്ടത്. സേവനം പുനരാരംഭിക്കുന്നതോടെ മധ്യവേനൽ അവധിക്കു നാട്ടിലേക്കു പോകുന്നവർക്കും ആശ്വാസമാകും.


  സർവീസ് സമയം കോഴിക്കോട്ടുനിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 11.55ന് കുവൈത്തിൽ എത്തും. കുവൈത്തിൽനിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെട്ട് രാത്രി 8.25ന് കരിപ്പൂരിൽ എത്തും. കണ്ണൂരിൽനിന്ന് വൈകിട്ട് 5.40ന് പുറപ്പെട്ട് കുവൈത്തിൽ രാത്രി 8.20ന് ഇറങ്ങും. തിരിച്ച് 9.20ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 4.50ന് കണ്ണൂരിൽ ഇറങ്ങും.

Post a Comment

Thanks

Previous Post Next Post