പാലച്ചിറമാട്: പി.എം.ആർ. റസിഡൻഷ്യൽ അസോസിയേഷൻ (PMR) പാലച്ചിറമാടിന്റെ നേതൃത്വത്തിൽ എസ് ഐ ർ പരിശീലന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. അസോസിയേഷൻ അംഗങ്ങൾക്ക് അവബോധം നൽകുന്നതിനായി സംഘടിപ്പിച്ച ക്ലാസിന് ബൂത്ത് ലെവൽ ഓഫീസർ അസൈനാർ മാസ്റ്റർ നേതൃത്വം നൽകി.
പി.എം.ആർ. പ്രസിഡന്റ് എ.സി.എ. റസാക്കിന്റെ അധ്യക്ഷതയിലാണ് പരിശീലന ക്യാമ്പ് നടന്നത്. ജനറൽ സെക്രട്ടറി സ്വാഗതം ആശംസിച്ചു.
ബോധവൽക്കരണ ക്ലാസിൽ നിലവിലെ സാമൂഹിക സാഹചര്യങ്ങൾ, നിയമവശങ്ങൾ, പ്രാദേശിക പ്രശ്‌നങ്ങൾ എന്നിവ ചർച്ചാ വിഷയമായി. കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ അയൽപക്ക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമാകാനും ക്യാമ്പ് ആഹ്വാനം ചെയ്തു.
അസോസിയേഷൻ ഭാരവാഹികളായ ഫൈസൽ കരുമ്പിൽ, എ.സി. കെരിം, സുബൈർ പി., ഓ.കെ. അസൈനാർ, അനൂപ് എന്നിവർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. റസിഡൻഷ്യൽ അസോസിയേഷന്റെ തുടർ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതായിരുന്നു പരിശീലന പരിപാടി

Post a Comment
Thanks