മുന്‍കൂറായി പണം അടയ്ക്കാത്തതിന്റെപേരില്‍ ജീവന്‍രക്ഷിക്കാനുള്ള ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി


  മുന്‍കൂറായി പണം അടയ്ക്കാത്തതിന്റെപേരില്‍ ജീവന്‍രക്ഷിക്കാനുള്ള ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. 

അടിയന്തരഘട്ടങ്ങളില്‍ ഓരോ ആശുപത്രിയും സൗകര്യത്തിനനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇവ ആശുപത്രികളുടെ ഉത്തരവാദിത്വമാക്കുന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമവും ചട്ടവും ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് ബെഞ്ചിന്റെ മാര്‍ഗനിര്‍ദേശം.

കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.

Post a Comment

Thanks

أحدث أقدم