തമിഴ്നാട് സ്വദേശികളുടെ 4 ഫൈബർ വള്ളങ്ങൾ പിടിയിൽ


  ബേപ്പൂർ | സ്പെഷൽ പെർമിറ്റും കളർ കോഡും ഇല്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളുടെ 4 ഫൈബർ വള്ളങ്ങൾ പിടിയിൽ. ഇന്നലെ പുലർച്ചെ മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങും തീരദേശ പൊലീസും ചേർന്നു നടത്തിയ പട്രോളിങ്ങിനിടെയാണ് അനധികൃതമായി മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ കസ്റ്റഡിയിൽ എടുത്തത്. പരിശോധനയിൽ തൊഴിലാളികളുടെ പക്കൽ തിരിച്ചറിയൽ രേഖകൾ ഇല്ലെന്നും കണ്ടെത്തി.


ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് അനധികൃത മത്സ്യബന്ധനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി.സുനീറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


തോണികൾക്കെതിരെ മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ മറൈൻ എൻഫോഴ്സ്മെന്റ് എസ്ഐ ടി.കെ.രാജേഷ്, സിപിഒ കെ.അരുൺ, റെസ്ക്യൂ ഗാർഡ് എം.ഷൈജു, പി.രജേഷ്, എം.അക്ഷയ്, വി.നന്ദു, കോസ്റ്റൽ എസ്ഐ എം.സലീം, സിപിഒ കെ.ആന്റണി എന്നിവർ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post