ക്രിസ്മസ് അവധിക്ക് സ്‌കൂള്‍ അടയ്ക്കുക 23-ന്; അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടം


തദ്ദേശ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് വിദ്യാഭ്യാസ കലണ്ടര്‍ താളംതെറ്റിയെങ്കിലും സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ ആലോചന. ഇതിനായി ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.


ഡിസംബര്‍ 15-ന് പരീക്ഷ ആരംഭിക്കും. 23-ന് പൂര്‍ത്തിയാക്കി സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുനടക്കും.


അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടുഘട്ടമായി പരീക്ഷ നടത്താനുള്ള സാധ്യത തേടിയിരുന്നു. എന്നാല്‍, അവധിക്കുമുന്‍പും ശേഷവുമായുള്ള പരീക്ഷ വിദ്യാര്‍ഥികളില്‍ മാനസികസമ്മര്‍ദം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Post a Comment

Thanks

Previous Post Next Post