തിരുവനന്തപുരം | മറുനാടൻ മലയാളികൾക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക്. ക്രിസ്മസ് - പുതുവത്സര സീസണിൽ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് 16000 രൂപ വരെയായി.
കോഴിക്കോട്ടേക്കുള്ള ടിക്കറ്റിൻ്റെ നിരക്ക് പതിനായിരം കടന്നു. കൊച്ചിയിലേക്കുള്ള ടിക്കറ്റിനും 12000 ത്തിലേറെ രൂപ ഇപ്പോൾ കൊടുക്കണം. മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് 9000 രൂപ മുതൽ 16500 വരെയാണ് നിരക്ക്.
കോഴിക്കോട്ടേക്ക് 8000 രൂപ മുതൽ 12000 രൂപ വരെ. കൊച്ചിക്ക് 17500 രൂപ വരെയായി. ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് 10,000 രൂപയായി നിരക്ക് ഉയർന്നു. വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഇനിയും ഉയരും.
إرسال تعليق
Thanks