കേന്ദ്രീയ വിദ്യാലയ സംഗതനിലും നവോദയ വിദ്യാലയ സമിതിയിലുമായി അധ്യാപക, അനധ്യാപക തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14,967ഒഴിവുകളിലേക്കാണ് വിജ്ഞാപനം. കേന്ദ്രീയ വിദ്യാലയങ്ങളിൽ 9126 ഒഴിവുകളും നവോദയ വിദ്യാലയങ്ങളിൽ 5841 ഒഴിവുകളുമാണുള്ളത്.സിബിഎസ്‌ഇയാണു റിക്രൂട്മെന്റ് നടത്തുന്നത്.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ തസ്തികയിൽ മാത്രം 6215 ഒഴിവുകളുണ്ട്. കേന്ദ്രീയ വിദ്യാലയയിൽ 2794 ഒഴിവുകളും നവോദയ വിദ്യാലയങ്ങളിൽ 3421 ഒഴിവുകളുമാണുട്രെയിൻഡ്ഗ്രാജ്വേറ്റ്ടീച്ചർതസ്തികയിലുള്ളത്.
ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, സോഷ്യൽ സ്റ്റഡീസ്, മാത്തമാറ്റിക്സ്, സയൻസ്, തേഡ് ലാംഗ്വേജ്, ഫിസിക്കൽ ആൻഡ് ഹെൽത്ത് എജ്യൂക്കേഷൻ, ആർട്ട് എജ്യൂക്കേഷൻ, വർക്ക് എക്സ്പീരിയൻസ്, സ്പെഷൽ എജ്യുക്കേറ്റർ, കംപ്യൂട്ടർ സയൻസ്, മ്യൂസിക്, ലൈബ്രറി എന്നീ വിഭാഗങ്ങളിലാണ് ടിജിടി അവസരം.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ തസ്തികയിൽ 2996 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ ജോലി ലക്ഷ്യമിടുന്നവർക്കു കേന്ദ്രീയ വിദ്യാലയങ്ങളിൽ1465 ഒഴിവുകളും നവോദയയിൽ1531 ഒഴിവുകളുമാണുള്ളത്. ഹിന്ദി, ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ബയോടെക്നോളജി, ഫിസിക്കൽ എജ്യൂക്കേഷൻ, മോഡേൺ ഇന്ത്യൻ ലാംഗ്വേജ് എന്നീ വിഷയങ്ങളിലാണ് പിജിടി അവസരം.
പ്രൈമറി ടീച്ചർ തസ്തികയിൽ കേന്ദ്രീയ വിദ്യാലയങ്ങളിലാണ് അവസരം. 3365 ഒഴിവുകളാണുള്ളത്. അനധ്യാപക തസ്‌തികകളിൽ 1942 ഒഴിവുകളിലാണ് അവസരം. വിവിധ വിഭാഗങ്ങളിലായി കേന്ദ്രീയ വിദ്യാലയങ്ങളിൽ 1155 ഒഴിവും നവോദയ വിദ്യാലയങ്ങളിൽ 787 ഒഴിവുമാണുള്ളത്. അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ലൈബ്രേറിയൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ഫിനാൻസ് ഓഫിസർ, അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ ഗ്രേഡ് 1, സ്റ്റെനോഗ്രഫർ ഗ്രേഡ് 2, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് അവസരം
2025 ഡിസംബർ 4 അടിസ്‌ഥാനമാക്കി യോഗ്യത, പരിചയം, പ്രായം എന്നിവ കണക്കാക്കും. സംവരണ വിഭാഗക്കാർക്കും വനിതകൾക്കും ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. അധ്യാപക തസ്‌തികകളിലേക്കു രണ്ടു ഘട്ടങ്ങളായുള്ള എഴുത്തുപരീക്ഷ (കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്),ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. തീയതി പിന്നീടറിയിക്കും. പരീക്ഷാരീതി, സിലബസ് എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.
അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തസ്‌തികകൾക്ക് 2300 രൂപയാണ് പരീക്ഷാ ഫീസ്. സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, ലാബ് അറ്റൻഡന്റ്, എംടിഎസ് തസ്തികകൾക്ക്1200 രൂപയും മറ്റു തസ്‌തികകൾക്ക് 1500 രൂപയുമാണ് പരീക്ഷാ ഫീസ്. പട്ടികവിഭാഗക്കാർക്കും ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും വിമുക്ത ഭടൻമാർക്കും പരീക്ഷാ ഫീസ് വേണ്ട. പരീക്ഷാ ഫീസിനു പുറമേ 500 രൂപ പ്രോസസിങ് ഫീസായും അടയയ്ക്കണം. പട്ടികവിഭാഗം/വിമുക്‌തഭടൻ/ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്കും പ്രോസസിങ് ഫീസ് ബാധകമാണ്. കേന്ദ്രീയ വിദ്യാലയയിലെയും നവോദയയിലെയും സമാന തസ്തികയിലേക്ക് ഒരുമിച്ച് അപേക്ഷിക്കുന്നവർ ഒരു തസ്തികയിലേക്കു മാത്രം ഫീസടച്ചാൽ മതി. ഓൺലൈനായി ഫീസ് അടയ്‌ക്കണം.
www.cbse.gov.in, www.kvsangathan.nic.in, www.navodaya.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 4 വരെ ഓൺലൈൻ റജിസ്ട്രേഷന് അവസരമുണ്ട്.
إرسال تعليق
Thanks