ചെന്നൈ:തമിഴ്നാട് ശിവഗംഗ കാരക്കുടിയില്‍ തമിഴ്നാട് സർക്കാർ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 മരണം.
നാല്‍പതിലേറെ പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമായിരുന്നു അപകടം.തിരുപ്പൂരില്‍ നിന്ന് കാരക്കുടിയിലേക്ക് പോയ ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗല്ലിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്.
രണ്ട് ബസുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്.ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് പൂർണമായും തകർന്നു.മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുണ്ടെന്ന് റിപ്പോർട്ട്.
إرسال تعليق
Thanks