നന്നമ്പ്രയിൽ യു.ഡി.എഫ് കൺവെൻഷനെ കോൺഗ്രസ് വിഭാഗം ബഹിഷ്കരിച്ചു


നന്നമ്പ്ര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നന്നമ്പ്ര പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷനിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാതെ ബഹിഷ്കരിച്ചു. യു.ഡി.എഫ്. ചെയർമാൻ എൻ.വി. മൂസക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷനിൽ കോൺഗ്രസിന്റെ പ്രതിനിധികളായി വെറും അഞ്ചുപേർ മാത്രമാണ് പങ്കെടുത്തത്. 

നന്നമ്പ്രയിൽ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ, കഴിഞ്ഞ ദിവസം ഡി.സി.സി. പ്രസിഡന്റ് ഏകപക്ഷീയമായി പഞ്ചായത്ത് യു.ഡി.എഫ്. ലൈസൺ കമ്മിറ്റിയിലേക്കുള്ള കോൺഗ്രസ് അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത് നേതാക്കളെയും പ്രവർത്തകരെയും അസംതൃപ്തരാക്കി. മുൻകൂർ അറിയിപ്പോ ചർച്ചകളോ ഇല്ലാതെ, പെട്ടെന്ന് രണ്ടുപേരെ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയതാണ് കോൺഗ്രസിനുള്ളിൽ വീണ്ടും അസ്വാരസ്യങ്ങൾക്ക് കാരണമായത്

Post a Comment

Thanks

Previous Post Next Post