പരപ്പനങ്ങാടി: പാലത്തിങ്ങൽ കീരനല്ലൂർ ന്യൂ കട്ടിൽ പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ വിഭാഗം) പുതുതായി നിർമ്മിക്കുന്ന ന്യൂ കട്ട് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം
20/10/2025 തിങ്കൾ വൈകു: 5:30 ന് കെപിഎ മജീദ് MLA യുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നതാണ്.
പ്രസ്തുത പരിപാടിയുടെ വിജയത്തിന് വേണ്ടി ബന്ധപ്പെട്ടുള്ള പ്രാദേശിക സന്നദ്ധ സംഘടനകളുടെയും, ക്ലബുകളുടെയും, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഒരു യോഗം 13/10/2025 തിങ്കൾ വൈകുന്നേരം 4: 30ന്
പാലത്തിങ്ങൽ എ.എം.യു.പി സ്കൂളിൽവെച്ച് ചേരുന്നു.
പ്രസ്തുത യോഗത്തിൽ എല്ലാ സംഘടനാ പ്രതിനിധികളും നാട്ടുകാരും പങ്കെടുക്കണമെന്ന് മുനിസിപ്പൽ ചെയർമാനും സ്വാഗത സംഘം ചെയർമാനുമായ പി.പി. ഷാഹുൽ ഹമീദ് അറിയിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks