ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി; രണ്ടര വയസുകാരന് ദാരുണാന്ത്യം

 


  തിരുവനന്തപുരം: ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്ക് അടുത്ത് താമസിക്കുന്ന ധ്രുവ് ആണ് മരിച്ചത്.


തിരുവനന്തപുരം കിഴക്കെക്കോട്ട പടിഞ്ഞാറെ നടയ്ക്ക് സമീപത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു കുട്ടിയുടെ മരണം.

വീട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ഇതിന്റെ ആവശ്യങ്ങള്‍ക്കായാണ് ഡ്രില്ലിങ് മെഷീന്‍ കൊണ്ടുവന്നത്. കുട്ടി ഇതെടുത്തപ്പോഴാണ് അപകടമുണ്ടായത്.

Post a Comment

Thanks

Previous Post Next Post