ന്യൂഡൽഹി : ഐ ലവ് മുഹമ്മദ് എന്ന് ക്ഷേത്രങ്ങളിലെഴുതി കലാപമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അഞ്ച് ക്ഷേത്രങ്ങളുടെ ചുമരുകളിൽ ഗ്രാഫിറ്റി പെയിന്റിങ്ങിലൂടെ ഐ ലവ് മുഹമ്മദ് എന്നെഴുതി സംഭവത്തിൽ നാലു ഹിന്ദുത്വർ അറസ്റ്റിൽ. ജിഷാന്ത് സിങ്, അകാശ് സാരസ്വത്, ദിലീപ് ശർമ്മ, അഭിഷേക് സാരസ്വത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ കർണിസേന ആവശ്യപ്പെട്ടതിനെ തുടർന്ന് മൗലവി മുസ്‌തഖീം, ഗുൽ മുഹമ്മദ്, സുലൈമാൻ, സോനു, അല്ലാബക്ഷ്, ഹസൻ, ഹമീദ്, യൂസുഫ് എന്നിവരെ നേരത്തെ പോലിസ് അറസ്‌റ്റ് ചെയ്തിരുന്നു ഇവരെ പിന്നീട് വിട്ടയച്ചു
ആദ്യം ഇതുമായി ബന്ധപ്പെട്ട് എട്ട് മുസ്‍ലിം യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്.
മനപ്പൂർവം ഗ്രാഫിറ്റി പെയിന്റ് ചെയ്ത് മുസ്‍ലിംകളെ കേസിൽ കുടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. നാല് പേർ വിവിധ ക്ഷേത്രങ്ങളിൽ പെയിന്റ് ഉപയോഗിച്ച് ഐ.ലവ് മുഹമ്മദ് എന്ന് എഴുതി കലാപമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു.
إرسال تعليق
Thanks