കായിക ശാസ്ത്ര മേളകളിൽ വിജയം കൈവരിച്ച പ്രതിഭകൾക്ക് സ്വീകരണം നൽകി



ചെട്ടിയാൻ കിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ കായിക മേളയിൽ 4 X 400 മീറ്റർ റിലേയിൽ വെള്ളി മെഡലും  800 മീറ്ററിൽ വെങ്കല മെഡലും നേടിയ മുഹമ്മദ് ഷാദിലിനും താനൂർ സബ്ജില്ല ശാസ്ത്ര ഐടി മേഖലകളിൽ ഓവർ ഓൾ ചാമ്പ്യൻമാരായ പ്രതിഭകൾക്കും സ്വീകരണം നൽകി. 

ഘോഷയാത്ര ഉപഹാര സമർപ്പണം, സബ് കലക്ടറുമായി മുഖാമുഖം എന്നിവ സംഘടിപ്പിച്ചു. 

തിരൂർ സബ് കലക്ടർ ദിലിപ് കെ കൈനിക്കര പ്രതിഭകളെ ആദരിച്ചു. 

വിദ്യാർത്ഥികൾ കലക്ടറുമായി സംവദിച്ചു. 

പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു പുതുമ ഉദ്ഘാടനം ചെയ്തു. 

വാർഡ് മെംബർ ഷാജു കാട്ടകത്ത് 

എസ്. എം സി ചെയർമാൻ കെ.പി പത്മനാഭൻ, പി.ടി എ വൈസ് പ്രസിഡൻ്റ് എം.സി മാലിക്, ഡോ. മുഹമ്മദ് മുസ്ഥഫ, മുഹമ്മദ് ഷാദിൽ, സിനി വി ജോൺ എന്നിവർ സംസാരിച്ചു. 

പി.ടിഎ പ്രസിഡൻ്റ് ഹാജറ പോക്കാട്ട് അധ്യക്ഷത വഹിച്ചു. 

പ്രിൻസിപ്പാൾ കവിത വി.ആർ സ്വാഗതവും 

റസീന എം നന്ദിയും പറഞ്ഞു.

Post a Comment

Thanks

أحدث أقدم