തേഞ്ഞിപ്പലം : ചെനക്കലങ്ങാടി മുല്ലശ്ശേരി മാങ്ങാട്ടുപാറയിൽ താമസിക്കുന്ന കളത്തിൻക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) മരിച്ചനിലയിൽ സുഹൃത്തിൻ്റെ വീട്ടിൽ കണ്ടെത്തിയതിൽ രണ്ട് പേരെ തേഞ്ഞിപ്പലം പോലിസ് കസ്റ്റഡിയിലെടുത്തു.
ശ്വാസം മുട്ടിയാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട് .വാരിയെല്ലുകൾക്കും പരിക്കേറ്റിട്ടുണ്ട്.
മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഭാര്യ: പ്രമീള.
മക്കൾ: രമ്യഷ, അഭിരാമി

Post a Comment
Thanks