താനൂർ : താനൂർ നഗരസഭ ഇരുപതാം ഡിവിഷനിൽ സൗഹാർദ്ദ റോഡ് നഗരസഭ ചെയർമാൻ റഷീദ് മോര്യ ഉദ്ഘാടനം ചെയ്തു. പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി സ്ഥിര സമിതി ചെയർ പേഴ്സൺ രാധിക ശശികുമാർ അധ്യക്ഷയായി.
കൗൺസിലറുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ വകയിരുത്തി കോൺക്രീറ്റ് ചെയ്ത റോഡാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. തുടർന്ന നടന്ന പരിപാടി എം.ടി മുഹമ്മദ്, ഡോ:എ.പി.എ റഹ്മാൻ, എൻ.എൻ ബഷീർ, വി. പി ശശികുമാർ, എൻ.എൻ സലിം, പി. ശ്രീനിവാസൻ, രാജു ജോർജ്, കെ .കബീർ, കെ .സുനി. എന്നിവർ പ്രസംഗിച്ചു.
إرسال تعليق
Thanks