കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡ് (കെഫോൺ) ൽ ജോലി നേടാൻ അവസരം. ഡിസ്ട്രിക്ട് ടെലികോം എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. ആകെ മൂന്ന് ഒഴിവുകളാണ് വന്നിട്ടുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
കെഫോണിൽ ഡിസ്ട്രിക്ട് ടെലികോം എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 03.
പ്രായപരിധി
40 വയസ് വരെയാണ് ഉയർന്ന പ്രായപരിധി കണക്കാക്കുന്നത്
യോഗ്യത
ബിഇ/ ബിടെക് (ഇലക്ട്രോണിക്് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ECE) / ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് EEE/ ഇലക്ട്രോണിക്സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് EIE. കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം.
ഓപ്പറേഷൻ ആന്റ് മെയിൻറനൻസ് ഓഫ് OFC/ യൂട്ടിലിറ്റി/ ടെലികോം ഡിവൈസസ് എന്നിവയിൽ 3 വർഷത്തെ എക്സ്പീരിയൻസ്
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും. ഇൻസെൻ്റീവ് ഇനത്തിൽ 10000 രൂപ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് കെ-ഫോൺ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കിയതിന് ശേഷം ഓൺലൈനായി അപേക്ഷ നൽകണം. അപേക്ഷ ഫീസ് നൽകേണ്ടതില്ല. അവസാന തീയതി ഒക്ടോബർ 29.
إرسال تعليق
Thanks