താനൂർ: ജില്ലാ പഞ്ചായത്ത് മീനടത്തൂർ ഗവ. ഹൈസ്കൂളിനായി അനുവദിച്ച 90 ലക്ഷം രൂപയുടെ വിവിധ പദ്ധതികളുടെയും താനൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയുടെ പദ്ധതിയും ഒരു കോടി രൂപയുടെ നിർമ്മാണ പദ്ധതികൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ നാടിനു സമർപ്പിച്ചു.
പാചകപ്പുരയും ഡൈനിങ് ഹാൾ 30 ലക്ഷം, ഓവുചാൽ നിർമ്മാണം 25 ലക്ഷം, ജി.എം. ബനാത്ത് വാല സ്മാരക കെട്ടിട നവീകരണം 15 ലക്ഷം, ശൗചാലയ കോംപ്ലക്സിന് 20 ലക്ഷം എന്നിവയാണ് ജില്ലാ പഞ്ചായത്ത് പൂർത്തിയാക്കിയ പദ്ധതികൾ. ജില്ലാ പഞ്ചായത്തംഗം വി.കെ.എം. ഷാഫി അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയധ്യക്ഷ നസീബ അസീസ് മയ്യേരി, കെ.എം. മല്ലിക, കെ. സൽമത്ത്, കെ. നുസ്റത്ത് ബാനു, ഫസീല ഷാജി, വിശാരത്ത് ജുസൈറ, പിടിഎ പ്രസിഡൻറ് കെ.പി. ശിഹാബ്, എസ്എംസി ചെയർമാൻ എ.പി. മനാഫ്, പ്രഥമാധ്യാപകൻ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment
Thanks