താമരശേരിയിൽ വെട്ടേറ്റ ഡോ.വിപിൻ ആശുപത്രി വിട്ടു


താമരശേരിയിൽ വെട്ടേറ്റ ഡോക്ടർ വിപിൻ ആശുപത്രി വിട്ടു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഡോക്ടർ. ഡോക്ടറിന്റെ തലയ്ക്കായിരുന്നു വെട്ടേറ്റത്.

തലയോട്ടിയുടെ പുറമേയുള്ള ഭാഗത്തായിരുന്നു പരിക്ക്. എട്ടുസെന്റീമീറ്ററോളം ആഴത്തിലുള്ള മുറിവാണ് തലയിലുള്ളത്. മൈനർ സർജറിക്കുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.


ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സനൂപിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Thanks

Previous Post Next Post