താനൂർ: താനൂർ നിയോജകമണ്ഡലത്തിൽ സ്വന്തമായി ഭൂമിയും കെട്ടിടവുമില്ലാത്ത അങ്കണവാടികൾക്ക് ഭൂമി വാങ്ങാനായി ഒരു കോടി അനുവദിച്ചു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പാണ് തുക അനുവദിച്ചത്.
സ്വന്തമായി കെട്ടിടമില്ലാത്ത ഒഴൂർ പഞ്ചായത്തിലെ മുടങ്ങൽ, താനാളൂർ പഞ്ചായത്തിലെ തറയിൽ അങ്കണവാടികൾക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചു.
താനൂർ നഗരസഭയിൽ ഉൾപ്പെടുന്ന തൃക്കൈക്കാട്ട്, കാരാട് കണ്ടങ്ങായിൽ, ആൽബസാർ എന്നിവിടങ്ങളിലെ അങ്കണവാടികൾക്കാണ് ഭൂമി ഏറ്റെടുക്കുന്നതിനായി 20 ലക്ഷം രൂപ വീതം അനുവദിച്ചത്.
إرسال تعليق
Thanks