ദേവദാർ ടോൾ ബൂത്ത് അടച്ചുപൂട്ടാൻ നാലുവർഷം കാത്തിരിക്കാനാവില്ല : അഷ്റഫ് വൈലത്തൂർ


താനൂർ :ദേവദാർ മേൽപ്പാലത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കുക ടോൾ ബൂത്ത് അടച്ചുപൂട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി താനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർമ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഷ്റഫ് വൈലത്തൂർ . 

പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം ഹബീബ് മുഖ്യപ്രഭാഷണം നടത്തി.മൂലക്കൽ അങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടോൾ ബൂട്ട് പരിസരത്ത് പോലീസ് തടഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഡോക്ടർ ജവഹർലാൽ അധ്യക്ഷതവഹിച്ചു.വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ മുഹ്സിൻ ബാബു , പി എ മുസ്തഫഎന്നിവർ സംസാരിച്ചു.സുൽഫിക്കർ ഉണ്ണിയാൽ സ്വാഗതവും സി ജലീൽ നന്ദിയും പറഞ്ഞു . .റഷീദ് മൂലക്കൽ, എം സി സിദ്ദീഖ് , എപി അബ്ബാസ്, വഹാബ് നിറമരുതൂർ, ഗദ്ദാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Thanks

أحدث أقدم