കോഴിക്കോട്: കോഴിക്കോട് - മാങ്കാവ്- പന്തീരങ്കാവ് റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ ഉണ്ടായ കയ്യാങ്കളിയെ തുടർന്നാണ് പണിമുടക്ക്.
പി.വി.എസ് ആശുപത്രിക്ക് സമീപം കുട്ടികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഇത് പിന്നീട് സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു. രണ്ട് ബസ് ജീവനക്കാർ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

إرسال تعليق
Thanks