മൂന്നിയൂരിൽ പുകയില വിരുദ്ധ റാലി നടത്തി വിദ്യാർത്ഥികൾ


മൂന്നിയൂർ:കുന്നത്ത് പറമ്പ് എ എം യു പി സ്കൂൾ പുകയിലവിരുദ്ധ ചലഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ക്ലാസുകളിൽ നടത്തിയ പുകയില വിരുദ്ധ പോസ്റ്റർ രചന മത്സരത്തിൽ വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകി. 

  കുന്നത്ത് പറമ്പ് അങ്ങാടിയിലേക്ക് നടത്തിയ പുകയില വിരുദ്ധ റാലിയിൽ സ്കൗട്ട്സ്, ഗൈഡ്സ്, JRC, വിവിധ ക്ലബുകളിലെ കുട്ടികളടക്കം 200 റോളം പേർ പങ്കെടുത്തു. കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകളും, പ്ലകാർഡുകളും, മുദ്രാഗീതങ്ങളും റാലിക്ക് മാറ്റുകൂട്ടി. 

പുകയില വിരുദ്ധ റാലിക്ക് ഹെഡ് മാസ്റ്റർ പ്രശാന്ത് , SRG കൺവീനർ പ്രദീപ് മാസ്റ്റർ, സ്റ്റാഫ് സിക്രട്ടറി ഷബീറലി മാസ്റ് മാസ്റ്റർ, ഹുസൈൻ കുട്ടി മാസ്റ്റ്ർ, അബ്ദുള മാസ്റ്റർ, സജീവൻ മാസ്റ്റർ, ജസീൽ മാസ്റ്റർ, രമ്യ ടീച്ചർ,സയ്യിദ ടീച്ചർ എന്നിവർ നേതൃത്വം നല്കി.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم