കോഴിക്കോട് | പുത്തൻ കണ്ടുപിടിത്തങ്ങളും അറിവുകളും ഇടകലർന്ന 67-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് കൊടിയിറങ്ങുമ്പോൾ ശാസ്ത്രകിരീടം കോഴിക്കോട് സിറ്റിയുടെ കെെകളിൽ ഭദ്രം. അഞ്ച് മേളകളിലുമായി 1,272 പോയിന്റ് നേടിയാണ് വിജയത്തുടർച്ച സിറ്റി നിലനിറുത്തിയത്.
കഴിഞ്ഞ തവണ 1,091 പോയിന്റ് നേടിയായിരുന്നു സിറ്റിയുടെ വിജയം. 1,203 പോയിന്റ് നേടിയ മുക്കം ഉപജില്ല രണ്ടാമതെത്തി. 1162 പോയിന്റോടെ കുന്നുമ്മൽ ഉപജില്ലയും തോടന്നൂർ ഉപജില്ലയും മൂന്നാം സ്ഥാനം പങ്കിട്ടു. സ്കൂളുകളിൽ 415 പോയിന്റോടെ മേമുണ്ട എച്ച്.എസ്.എസ് ഒന്നാമതാണ്.
368 പോയിന്റ് നേടിയ സിൽവർ ഹിൽസ് എച്ച്.എസ്.എസ് രണ്ടാമതും 326 പോയിന്റോടെ ജി.വി.എച്ച്.എസ്.എസ് പയ്യോളി മൂന്നാമതുമാണ്. സമാപനസമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്‌ഘാടനം ചെയ്തു. ആർ.കെ മിഷൻ എച്ച്.എസ്.എസ് മാനേജർ സ്വാമി നരസിംഹാനന്ദ അദ്ധ്യക്ഷത വഹിച്ചു.
Post a Comment
Thanks