തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് റൈഞ്ചേഴ്സ് യൂണിറ്റ് സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പ് ആരോഗ്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ക്യാമ്പിൽ വിദ്യാർത്ഥികളിൽ നേതൃത്വഗുണം, സാമൂഹികബോധം, സേവനമനോഭാവം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്ന വിവിധ പരിശീലനങ്ങളുടെയും അനുഭവപാഠങ്ങളുടെയും പരിപാടികൾ അരങ്ങേറും. സ്കൗട്ട് റൈഞ്ചേഴ്സ് പ്രസ്ഥാനങ്ങൾ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉത്തരവാദിത്തബോധത്തിനും വാതായനമൊരുക്കുന്നതിൽ വഹിക്കുന്ന പങ്ക് ക്യാമ്പ് മുഖേന ലഭിക്കുന്നതാണ്.
യൂണിറ്റ് അംഗങ്ങൾ തങ്ങളുടെ നേതൃത്വത്തിലുള്ള ക്രമശിക്ഷണപരമായ പ്രദർശനങ്ങളും സംഘനിർമ്മാണ പരിപാടികളും അവതരിപ്പിക്കും. അധ്യാപകരും രക്ഷിതാക്കളും സ്കൗട്ട് റൈഞ്ചേഴ്സ് വിദ്യാർത്ഥികളും പങ്കെടുത്തു.
തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് മുഖ്യാതിഥിയായി പങ്കെടുത്തു.ഓർഫനേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ
സംസ്ഥാന എ.എസ്.ഒ.സി നൂറുൽ അമീൻ, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ, പി.ടി.എ പ്രസിഡണ്ട് കാരാടൻ റഷീദ് ഡി.ഒ.സി. കെ. അബ്ദുറഹിമാൻ, എം.സുഹൈൽ, സകൗട്ട് അധ്യാപകരായ ഹാരിസ് ബാബു,കെ.ടി നജീബ്, മുനീർ താനാളൂർ, കെ.എം. മുബീന എന്നിവർ സംസാരിച്ചു.
ഫോട്ടോ
തിരൂരങ്ങാടി ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് റൈഞ്ചേഴ്സ് ത്രിദിന സഹവാസ ക്യാമ്പ് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment
Thanks