കൊട്ടന്തല ചെമ്മലപ്പാറ പൂരപ്പറമ്പ് പാലവും കീരനെല്ലൂർ ന്യൂകട്ട് ടൂറിസം പദ്ധതിയും യാഥാർത്ഥ്യമാക്കണം; എൻ.എഫ്.പി.ആർ.മന്ത്രിക്ക് നിവേദനം നൽകി.


പരപ്പനങ്ങാടി: കൊട്ടന്തല ചെമ്മലപ്പാറ പൂരപ്പറമ്പ് പാലവും കീരനെല്ലൂർ ന്യൂകട്ട് ടൂറിസം പദ്ധതിയും ഉടൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകി.

ഏറെ ടൂറിസ സാധ്യതയുള്ള ഇടമാണ് ഇവിടെ എന്നും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.എൻ.എഫ്.പി.ആർ.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ, ജില്ലാ പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത്ത്, തിരൂരങ്ങാടി താലൂക്ക് പ്രസിഡൻ്റ് എം.സി.അറഫാത്ത് പാറപ്പുറം, വൈസ് പ്രസിഡൻ്റ് നസ്റുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post