24/09/2025 ന് ആയിരുന്നു സംഭവം. മർദ്ദനമേറ്റ കുട്ടി വിവരം ക്ലാസ്സ് ടീച്ചറെ അറിയിച്ചെങ്കിലും കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനോ രക്ഷിതാക്കളെ വിവരം അറിയിക്കാനോ സ്കൂൾ അധികൃതർ തയ്യാറായില്ല, മാത്രമല്ല കുട്ടിയെ അതേ സാഹചര്യത്തിൽ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു എന്നാണ് പരാതി.
മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ വായിൽ നിന്നും ബ്ലഡ് വരാൻ തുടങ്ങിയത്തോടെ കുട്ടിയെ ഐ സി യു വിൽ വരെ കയറ്റി ചികിത്സ നൽകേണ്ടിവന്നു . കുട്ടിക്ക് ഇന്നും (08/10/2025) വായിൽ നിന്നും രക്തം വന്നു കൊണ്ടേ ഇരിക്കുന്ന അവസ്ഥയിൽ കോഴിക്കോട് ഇഖ്റഹ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
നിലവിൽ കുട്ടിക്ക് ബ്ലീഡിങ് എവിടെ നിന്നാണ് എന്ന് കണ്ടെത്താൻ എന്റോസ്കോപ്പിയിൽ സാധിക്കാത്തത് കൊണ്ട് ശ്വാസകോശത്തിൽ (ക്യാമറ ഇറക്കി ) എന്തെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോ എന്ന് അറിയാൻ കൂടുതൽ ടെസ്റ്റിലേക്ക് നീങ്ങുകയാണ്.
വളരെ സന്തോഷത്തോടെ സ്കൂളിൽ പോയ കുട്ടിയെ ഈ അവസ്ഥയിൽ തിരിച്ചയച്ചിട്ടും സ്കൂളോ മാനേജ്മെന്റോ പി ടി എ യോ കുട്ടിയെ തിരിഞ്ഞ് നോക്കാത്ത അവസ്ഥയിലാണ് ഉള്ളതെന്നും സ്കൂളിന്റെയും പി ടി എ യുടെയും സൽപ്പേരിന് കളങ്കം വരാതിരിക്കാൻ വേണ്ടി എല്ലാം ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണ് എന്നും ബന്ധുക്കൾ ആരോപിച്ചു.
Post a Comment
Thanks