വയസ്സ് 30 കഴിഞ്ഞോ? എങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്


  വയസ്സ് 30 കഴിഞ്ഞോ? എങ്കിൽ ഈ 10 ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്താം.

⚠️മുപ്പത് വയസ്സ് കഴിയുന്നതോടെ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നതും വരാത്തതും പൊരിച്ചതുമെല്ലാം ആഹാരക്രമത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നതിലൂടെ വിവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് നാം ചെയ്യുന്നത്. മാത്രമല്ല, ജോലി തിരക്കും വീട്ടിലെ തിരക്കും കാരണം പലർക്കും ആഹാരത്തിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടാത്തണമെന്നില്ല.


മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ... 👇


1-ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ഫൈബറും മറ്റ് ധാതുക്കളും ശരീര ഭാരം വർദ്ധിക്കാതെ നോക്കുകയും ചെയ്യും. എല്ലുകൾ ബലപ്പെടുത്തുന്നതിനും ഉരുളക്കിഴങ്ങ് വളരെയധികം ഗുണകരമാണ്. ഇതിൽ ഉള്ള കാൽസ്യം, സിങ്ക്, അയൺ , മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. 


2. ഇലക്കറികൾ

രോഗ പ്രതിരോധം, രോഗ നിവാരണം, സൗന്ദര്യ സംരക്ഷണം എന്നിങ്ങനെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ഇലക്കറികളുടെ ഔഷധ ഗുണങ്ങൾ വളരെയേറെ പ്രയോജനം ചെയ്യും. പല രോഗങ്ങൾക്കുമുള്ള മരുന്നായി ഇലക്കറികൾ ഉപയോഗിക്കാൻ ആയുർവേദത്തിൽ പോലും നിർദ്ദേശിക്കുന്നുണ്ട്.


3.മധുരക്കിഴങ്ങ്

മധുരക്കിഴങ്ങെന്നാൽ വിവിധയിനം ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഫൈബറുകളുടെയും അന്നജത്തിന്റെയും കലവറയാണ്. ഇത് പാകം ചെയ്തോ അല്ലാതെയോ കഴിക്കാവുന്നതാണ്. മധുരക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ എന്ന ആന്റി ഓക്സിഡന്റ് ആരോഗ്യം സംരക്ഷിക്കാൻ വളരെയധികം സഹായകമാണ്. ശരീരത്തിലെ വിറ്റാമിൻ D യുടെ അപാകത നികത്താനും എല്ലുകൾ ബലപ്പെടുത്താനും ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നത് ശീലമാക്കിയാൽ മതി. പ്രതിരോധശക്തി വർദ്ധിപ്പിക്കുക, ചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുക, ദഹനപ്രക്രിയ മെച്ചപ്പെടുത്തുക എന്ന് തുടങ്ങിയ വിവിധ കാര്യങ്ങൾക്കും മധുരക്കിഴങ്ങ് സഹായിക്കും.


4.അവോക്കാഡോ

ബട്ടർ ഫ്രൂട്ട് എന്നും അറിയപ്പെടുന്ന ഈ ഫലത്തിൽ വിറ്റാമിൻ A, B, E എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീനും ഫൈബറുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ധാരാളമായി കഴിക്കാവുന്നതാണ്.

Post a Comment

Thanks

Previous Post Next Post