തലപ്പാറയിൽ 2200 കിലോ ഹാൻസ് ശേഖരം പിടികൂടി.


മൂന്നിയൂർ : തലപ്പാറയിൽ വൻ ഹാൻസ് ശേഖരം പിടികൂടി. 30 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങൾ ആണ് പിടികൂടിയത്. തലപ്പാറ ജങ്ഷന് സമീപത്തെ കൈതകത്ത് ലത്തീഫ് എന്നയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങൾ ആണ് പരപ്പനങ്ങാടി എക്സൈസ് സംഘം  പിടികൂടിയത്.  എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.30 ചാക്കുകളിലായി 2200 കിലോ പുകയില ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നു. വൻ റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ജില്ലയിൽ പുകയില ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്ന മൊത്തവില്പനക്കാരിൽ ഒരാളാണ് പിടിയിലായതെന്നും എക്സൈസ്  ഇൻസ്പെക്ടർ ഷനൂജ് പറഞ്ഞു.


നിലവിൽ സ്റ്റാറ്റ്യൂട്ടറി വാണിംഗ് ഇല്ലാത്ത വിദേശ നിർമ്മിത സിഗരറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരിൽ പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് കേസെടുത്തിട്ടുണ്ട് . എക്സ് സൈസ് ഇൻസ്പെക്‌ടർ കെ ടി ഷാനൂജ്, അസി. എക്സ്ക്സൈസ് ഇൻസ്പെക്ടർമാരായ ദിനേശ്. ടി, അജിത് കുമാർ, ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മിനുരാജ് എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post