🆑 കോഴിക്കോട് ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ് പ്രോഗ്രാമിലെ (ഡി.സി.ഐ.പി.) 31-ാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 2025 - ഫെബ്രുവരി 2026 ബാച്ചിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി.
ബിരുദധാരികളായ യുവതീയുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കാനും പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാനും ഇതിലൂടെ അവസരം ലഭിക്കും.
🆑 പ്രധാന വിവരങ്ങൾ:
▪ പ്രോഗ്രാം: ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം (DCIP).
▪ ബാച്ച്: 31-ാമത് (നവംബർ 2025 മുതൽ 4 മാസം).
▪ യോഗ്യത: ബിരുദധാരികൾ.
▪ അവസാന തീയതി: 2025 ഒക്ടോബർ 15.
▪ സ്റ്റൈപ്പൻഡ്: സ്റ്റൈപ്പൻഡ് ഉണ്ടായിരിക്കുന്നതല്ല.
🆑 തിരഞ്ഞെടുപ്പ് പ്രക്രിയ:
▪ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. അപേക്ഷകരിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ അഭിമുഖത്തിൽ പങ്കെടുക്കണം.
▪ അഭിമുഖത്തിൻ്റെ തീയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കും.
🆑 അപേക്ഷ സമർപ്പിക്കാൻ:
▪ വെബ്സൈറ്റ്: www.dcip.co.in സന്ദർശിച്ച് നിർദ്ദിഷ്ട ഫോം പൂരിപ്പിച്ച് നൽകണം.
▪ ബന്ധപ്പെടാൻ: 9633693211, 0495-2370200 എന്നീ നമ്പറുകളിലോ projectcellclt@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
إرسال تعليق
Thanks