ചേളാരി: വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിൻ്റെ വിവിധ വിഭാഗങ്ങളുടെ നിർവ്വഹണത്തിലും പരിപാലനത്തിലുമുള്ള വികസന പ്രവർത്തികൾ വേഗത്തിലാക്കാൻ
മണ്ഡലം തല മോണിറ്ററിംങ്ങ് സമിതി യോഗത്തിൽ തീരുമാനമായതായി പി അബ്ദുൽ ഹമീദ് എം എൽ എ അറിയിച്ചു. കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിൻ്റെ 13.15 കോടി രൂപയുടെ പ്രവർത്തിയുടെ ടെണ്ടർ അംഗീകാരം ലഭിച്ചു എഗ്രിമെൻ്റ് പിരീഡിലാണ്. പാലത്തിന് സമീപം അഴിമുഖം ടൂറിസം കേന്ദ്രമാണ്. ഇവിടെ വെളിച്ചം ഇല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പ്രസ്തുത വിഷയം ഇലക്ട്രിക്കൽ വിഭാഗത്തെ അറിയിക്കാമെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
ഇരുമ്പോത്തിങ്ങൽ പാലം, മുനമ്പത്ത് കടവ് പാലങ്ങൾക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണെന്നും റവന്യു സ്ഥലമേറ്റെടുപ്പ് വിഭാഗം 4 (1) നോട്ടിഫിക്കേഷൻ നടപടി പുരോഗമിച്ച് വരികയാണ്. ഇരുമ്പോത്തിങ്ങൽ കടവ് പാലം നിർമ്മാണത്തിൻ്റെ സാധ്യതാ പഠനവും മണ്ണ് പരിശോധനയും പൂർത്തിയായി. എന്നാൽ റിപ്പോർട്ട് ലഭിച്ചാൽ ഡിസൈനിങ്ങ് വിങ്ങിന് നൽകുമെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ചെങ്ങോലിച്ചിറ പാലം ഇൻവെസ്റ്റിഗേഷൻ പ്രവർത്തിക്ക് ഭരണാനുമതിക്കായി ഡി പി ആർ സമർപ്പിച്ചിട്ടുണ്ട്. നീരോൽപ്പാലം അപ്രോച്ച് റോഡിൻറെ പ്രവൃത്തി തോടിൽ വെള്ളം കുറഞ്ഞാൽ ആരംഭിക്കാനാകും. തയ്യിലക്കടവ്, നീരോൽപ്പാലം എന്നീ പാലങ്ങളുടെ അറ്റകുറ്റ പ്രവൃത്തികളുടെ ഡി പി ആർ ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
ബാലാതിരുത്തി നടപ്പാത പാലത്തിന് പുനരുദ്ധാരണത്തിനാവശ്യമായ ഡി പി ആർ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ചെർള പാലം തകർന്ന ഹാൻഡ് റെയിൽ പുതുക്കി പണിയുന്നതിന് ഡി പി ആർ ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ അഞ്ചുകോടി രൂപയുടെ പ്രവർത്തിയുടെ ഡിസൈനിങ്ങ് ഇന്നലെ ലഭിച്ചതിനാൽ പ്രവർത്തിയുടെ സാങ്കേതികാനുമതി രണ്ടാഴ്ച്ചക്കകം ലഭ്യമാക്കും. ചേലേമ്പ്ര ആയുർവേദ ആശുപത്രിയുടെ ഡിസൈൻ ലഭിക്കാനാവശ്യമായ നടപടികൾ പുരോഗമിക്കുന്നു. ആർക്കി ടെക്ക് സ്ഥല സന്ദർശനം നടത്തി. ചേളാരി ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 2.75 കോടരൂപയുടെ കെട്ടിട നിർമാണം 95 ശതമാനം പൂർത്തീകരിച്ചു.
ദേശീയപാത ഭൂമി ഏറ്റെടുത്ത വകയിൽ ഡെപ്പോസിറ്റ് ചെയ്ത 2.15 കോടി രൂപയുടെ പ്രവർത്തിയുടെ ഭരണാനുമതി അടുത്ത വാരത്തിൽ ലഭ്യമാക്കും. സ്കൂളിൻ്റെ മൂന്നാം ഘട്ട വികസനത്തിൻ്റെ 15 കോടി രൂപയുടെ ഡി പി ആർ നാബാർഡിൻ്റെ സഹായത്തിനായി സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. പെരുവള്ളൂർ ഗവ ആശുപത്രി കെട്ടിട നിർമാണത്തിൻ്റെ സൈറ്റ് ഹിൻട്രൻസ് ഫ്രീ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം മെഡിക്കൽ ഓഫീസർ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് സമർപ്പിച്ചതിനാൽ പദ്ധതിയുടെ ടെണ്ടർ നടപടികൾക്ക് സൂപ്രണ്ടിങ്ങ് എഞ്ചിനിയർക്ക് കത്ത് നൽകിയിട്ടുണ്ട്.
മുദിയം പാലത്തിന്റെ പാരിസ്ഥിതി ആഘാത നിയന്ത്രണ പഠനം നടത്തിവരികയാണ്. പാലത്തിൻ്റെ അപ്പോച്ച് റോഡ് നിർമിക്കുന്നതിന് തീരദേശപാത റീച്ച് നാലിൽ ഭാഗങ്ങളിൽ കല്ലിടൽ പൂർത്തിയായി എന്നും സ്കെച്ച് എൽ എ തഹസിൽദാർക്ക് സമർപ്പിച്ചു. പബ്ലിക് ഹിയറിങ് പൂർത്തിയായി.
തീരദേശപാത റിച്ച് 6 ൽ കല്ലിടൽ പൂർത്തിയായി. തോട്ടശ്ശേരിയറ ഇല്ലത്തുമാട് പാത്തിക്കുഴി റോഡിൻ്റെ സ്ഥലമേറ്റെടുപ്പ് നടപടി പ്രൊവിഷൻ ഉൾപ്പെടുത്തി നീളം കുറച്ച് ഡി പി ആർ തയ്യാറാക്കാനായി “ഡിജിപിഎസ്" സർവ്വേ നടത്തുന്നതിന് ആവശ്യമായ നടപടികൾ നടന്ന് വരികയാണ്. അടുത്ത മാസം ഒന്നിന് പൊതുമരാമത്ത് പ്രൊജക്ട് പ്ലാനിങ് യൂണിറ്റ് സംഘം സ്ഥലം സന്ദർശിക്കും. കടലുണ്ടി ചെട്ടിയാർ മാട് റോഡിലെ മൈലാഞ്ചി വളവിലെ ഒലിപ്രം കടവ് ഭാഗത്ത് ഡ്രൈനേജ് തുടർച്ചയില്ലാത്തതിനാൽ ഡ്രൈനേജിലെ വെള്ളം റോഡിലൂടെ പരന്നൊഴുകുന്ന പരിഹാരമായി 25 ലക്ഷം രൂപയുടെ രണ്ട് പ്രവർത്തികൾക്ക്
ഭരണാനുമതി ലഭിക്കുകയും ഒലിപ്രം കടവിൽ നിന്നും കടലുണ്ടി പുഴയിലേക്കുള്ള ഡ്രൈനേജ് കണറ്റിവിറ്റി പ്രവർത്തി നിർവ്വഹണ ഘട്ടത്തിലാണ്.മൈലാഞ്ചി വളവിലെ ഡ്രൈ നേജ് നിർമ്മാണത്തിൻ്റെ സാങ്കേതികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
ഇടിമുഴിക്കൽ - അഗ്രശാല റോഡിൽ റീച്ച് വൺ റോഡിൻറെ റബ്ബറൈസ് പ്രവർത്തിക്കായി നവകേരള സദസ്സിൻ്റെ പേരിലുള്ള 7 കോടി രൂപയുടെ ധനാനുമതി ലഭിച്ചെങ്കിലും പദ്ധതിക്ക് ഫൈനൽ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
തിരൂർ -കടലുണ്ടി റോഡിൽ കടലുണ്ടിക്കടവ് മുതൽ അരിയലൂർ വരെ ബി എം പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട്.
കോട്ടക്കടവ് ബ്രിഡ് അപ്രോച്ച് റോഡ് വീതി വുള്ള ഭാഗങ്ങളിൽ ഈയിടെ നിർമ്മിച്ച
പാരപ്പെറ്റ് നിർമ്മാണവും റോഡിന് ഇരുവശവും നടപ്പാതയില്ലാത്തതും നിരന്തര അപകടങ്ങൾക്ക് കരണമാകുന്നതിനാൽ അടിയന്തിരമായി പൊളിച്ചു നീക്കുന്നത് സംബച്ചും റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ചും ഡി പി ആർ ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കടക്കാട്ടുപാറ ഒലിപ്രം കടവ് റോഡിലെ മെയിൻ്റനൻസ് പ്രവർത്തി മഴ കുറഞ്ഞാൽ പൂർത്തീകരിക്കും.
ചേളാരി - മാതാപുഴ റോഡിലെ ഐഒസിക്ക് ബേക്കിൽ ഡ്രൈനേജ് നിർമ്മാണത്തിന് ഗ്രാമ പഞ്ചായത്തിൻ്റെ എൻഒസി ലഭ്യമായാൽ ഡ്രൈ നേജ് നിർമ്മാണം ആരംഭിക്കും.
കാക്കത്തടം വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ദുരന്ത നിവാരണ നിയമ പ്രകാരം റവന്യു വിഭാഗത്തിൻ്റെ സഹായം തേടിയിട്ടുണ്ട്. പുളിയംപറമ്പ് ജംഗഷൻ ബ്യൂടിഫിക്കേഷൻ പ്രവർത്തി അടുത്ത ദിവസം ആരംഭിക്കും.
5.6 കോടി രൂപ വകയിരുത്തിയ പള്ളിക്കൽ-കുനുൾമാട് റോഡ്, പള്ളിക്കൽ- ആൽ പറമ്പ് കരിപ്പൂർ റോഡ് , ചക്കുവളവ് - മുനമ്പത്ത് കടവ് പാറയിൽ റോഡ് റബ്ബറൈസ് പ്രവർത്തി പുരോഗമിച്ച് വരികയാണ്.
ആനങ്ങാടി- മുദിയം വരെയുള്ള ടിപ്പു സുൽത്താൻ റോഡ് റെസ്റ്റോറേഷൻ പ്രവർത്തി നടന്ന് വരികയാണ്.
പെരുവള്ളൂർ ആയുർവേദാശുപത്രിയുടെ 50 ലക്ഷം രൂപയുടെ പ്രവൃത്തിയും വെളിമുക്ക്
ആയുർവേദശുപത്രിയുടെ 5.5 കോടി രൂപയുടെ പ്രവർത്തിയും പുരോഗമിച്ച് വരികയാണ്. കാലിക്കറ്റ് സർവകലാശാല എൻ സി സി 29 ബെറ്റാലിയൻ ഡോർമെട്രി കം ഹോസ്റ്റൽ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. പെരുവള്ളൂർ നടുക്കര എൽ പി സ്കൂളിൻ്റെ ഒരു കോടി രൂപയുടെ പ്രവർത്തിയും പുരോഗമിച്ച് വരികയാണെന്നും 5.5 കോടി രൂപ വകയിരുത്തി റബ്ബറൈസ് ചെയ്യുന്ന മൂന്നിയൂർ പാലക്കൽ ക്രസൻ്റ് റോഡ്, പാണമ്പ്ര ദേവതി യാൽ റോഡ്, ആലുങ്ങൽ- ആളച്ചാട്ടു പടി റോഡിൻ്റെ ഭരണാനുമതി ഒരാഴ്ച്ചക്കകം ലഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Post a Comment
Thanks