ഇനി iOS 26-ന്റെ കാലം; ലിക്വിഡ് ഗ്ലാസ് ഡിസൈൻ മാജിക്, എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം

    ഐഫോണുകൾക്കായുള്ള ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന iOS 26 ആപ്പിൾ പുറത്തിറക്കി. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന iOS 26-ന്റെ സ്റ്റേബിൾ പതിപ്പ്, ChatGPT-യുമായി മെച്ചപ്പെടുത്തിയ സിരി സംയോജനം പോലുള്ള പുതിയ AI ഫീച്ചറുകൾക്കൊപ്പം ആപ്പിളിന്റെ മുഖമുദ്രയായ 'ലിക്വിഡ് ഗ്ലാസ്' ഡിസൈനും അവതരിപ്പിക്കുന്നു.


ലിക്വിഡ് ഗ്ലാസ് എന്ന വിളിപ്പേരില്‍ പുത്തന്‍ ശൈലിയിലാണ് ഐഒഎസ് 26 അണിയിച്ചൊരുക്കിയിരിക്കുന്നത്. തിളങ്ങുന്ന, സുതാര്യമായ ഇന്റര്‍ഫെയ്‌സ്. ഒരു കണ്ണാടിച്ചില്ലിന് സമാനമായ രീതിയില്‍ ഐഒസിലെ വിവിധ വിന്‍ഡോകളും ഐക്കണുകളും പശ്ചാത്തലങ്ങളും വിഡ്‌ജെറ്റുകളും നാവിഗേഷനുകളുമെല്ലാം ആപ്പിള്‍ ഒരുക്കിയിരിക്കുന്നു. ഗ്ലാസ് പോലെ സുതാര്യതയുള്ളതും ഒപ്പം ചുറ്റുമുള്ള മറ്റ് വിഷ്വല്‍ എലമെന്റുകള്‍ പ്രതിഫലിക്കുകയും ചെയ്യുന്നതായിരിക്കും ഈ ഗ്ലാസ് ഐക്കണുകള്‍.


പുതിയ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ഐഒഎസ് 26 നല്‍കുന്നുണ്ട്. ഇതുവഴി ഉപഭോക്താവിന് ഇഷ്ടാനുസരണം ഐഒഎസ് തീം തയ്യാറാക്കാനാവും. ഇത് കൂടാതെ മെസേജസ് ആപ്പ്, ക്യാമറ ആപ്പ്, ഫോട്ടോസ് ആപ്പ്, സഫാരി, ആപ്പിള്‍ മ്യൂസിക്, ന്യൂസ്, പോഡ് കാസ്റ്റ് എന്നിവയിലെല്ലാം പുതിയ ഡിസൈന്‍ ലാംഗ്വേജ് അടിസ്ഥാനമാക്കിയും ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയും വിവിധ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദൈനംദിന ആവശ്യങ്ങള്‍ സുഗമമാക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളും ഐഒഎസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


 എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ?


Wi-Fi ബന്ധിപ്പിക്കുക, തടസമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കുക: iPhone ഒരു സ്ഥിരമായ Wi-Fi നെറ്റ്വര്‍ക്കിലേക്ക് ബന്ധിപ്പിക്കുന്നത് ഉചിതം

Battery Charge: ഐഫോണ്‍ ബാറ്ററി മുഴുവന്‍ ചാര്‍ജ് ചെയ്തുവെക്കുക. അല്ലെങ്കില്‍ ചാര്‍ജറില്‍ ബന്ധിപ്പിക്കുക.

Settings തുറക്കുക: Settings - General - Software Update തിരഞ്ഞെടുക്കുക

Update പരിശോധിക്കുക: ലഭ്യമായ iOS 26 അപ്ഡേറ്റ് ഉണ്ടെങ്കില്‍ അത് കാണിക്കും.

Download & Install അമര്‍ത്തുക: Update ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണിന് റീസ്റ്റാര്‍ട്ട് ആവാന്‍ സമയം എടുക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഫോണില്‍ ആവശ്യത്തിനുള്ള മെമ്മറി ഉണ്ടെന്ന് ഉറപ്പാക്കുക. പ്രധാന ഓഎസ് അപ്‌ഡേറ്റ് ആയതിനാല്‍ ഡൗൺലോഡ് ചെയ്യുന്ന അപ്‌ഡേറ്റിന് സൈസ് കൂടുതലായിരിക്കും. ഒപ്പം ബാറ്ററി ചാര്‍ജ് ആവശ്യത്തിനുണ്ടെന്നും വേഗമേറിയതും തടസമില്ലാത്തതുമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടെന്നും ഉറപ്പാക്കുക.


ഐഒഎസ് 26 അപ്‌ഡേറ്റ് ലഭിക്കുന്ന ഐഫോണുകള്‍


എ13 ചിപ്പ്സെറ്റിലോ അതിന് ശേഷം വന്ന പുതിയ ചിപ്പ്സെറ്റുകളിലോ പ്രവര്‍ത്തിക്കുന്ന ഐഫോണുകളില്‍ ഐഒഎസ് 26 അപ്ഡേറ്റ് ലഭിക്കും. അതായത് ഐഫോണ്‍ XR, ഐഫോണ്‍ XS, ഐഫോണ്‍ XS Max എന്നീ മോഡലുകളില്‍ പുതിയ അപ്ഡേറ്റ് ലഭിക്കില്ല. താഴെ പട്ടികപ്പെടുത്തിയ ഫോണുകളിലാണ് പുതിയ ഒഎസ് അപ്ഡേറ്റ് ലഭിക്കുക.


ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ്, ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ്

ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ്, ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ്, ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്, ഐഫോണ്‍ 16ഇ, ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ്, ഐഫോണ്‍ എസ്ഇ (2-ാം തലമുറയും അതിന് ശേഷമുള്ളതും)

Post a Comment

Thanks

أحدث أقدم