സഹകരണ രജിസ്ട്രാര്‍ ഓഫീസ് ബ്ലാക്ക് മാര്‍ച്ച് വിജയിപ്പിക്കും : സി.ഇ.ഒ


മലപ്പുറം : സഹകരണ രജിസ്ട്രാറുടെ അശാസ്ത്രീയമായ ഡി.എ.നിര്‍ദ്ദേശം പിന്‍വലിക്കുക,സബ്ബ് സ്റ്റാഫ് പ്രമോഷന്‍ ടെസ്റ്റ് റദ്ദാക്കുക,ശമ്പള പരിഷ്കരണ  കമ്മീഷനെ ഉടന്‍ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്


കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) സംസ്ഥാന കമ്മിറ്റി സെപ്തംബര്‍  19ന്  രജിസ്ട്രാര്‍ ഓഫീസിലേക്ക് നടത്തുന്ന ബ്ലാക്ക്   മാര്‍ച്ച് വിജയിപ്പിക്കാന്‍ സി.ഇ.ഒ ജില്ലാ കമ്മിറ്റി യോഗം  തിരൂമാനിച്ചു.


സഹകരണ ജീവനക്കാര്‍ക്ക് ക്ഷാമ ബത്ത അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാറിന്‍റെ  ഉത്തരവിന്  വിരുദ്ധമായി സഹകരണ സംഘം  രജിസ്ട്രാര്‍ ഇറക്കിയ വിവാദ നിര്‍ദേശം സഹകരണ ജീവനക്കാരോട് കാണിക്കുന്ന കടുത്ത വെല്ലുവിളിയാണെന്ന് സി.ഇ.ഒ ആരോപിച്ചു.


കേരളത്തിലെ സഹകരണ മേഖലയുടെ നട്ടലായി പ്രവര്‍ത്തിക്കുന്ന സഹകരണ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പല കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കുന്ന സര്‍ക്കാറിന്‍റെ  നിഷേധാത്മക സമീപനം   അവസാനിപ്പിക്കണമെന്നും  യോഗം സര്‍ക്കാറിനോട്  ആവശ്യപ്പെട്ടു.


ജില്ലാ  കമ്മിറ്റി യോഗം സംസ്ഥാന ജന സെക്രട്ടറി പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഹാരിസ് ആമിയന്‍,കെ.കുഞ്ഞിമുഹമ്മദ് സി.ഇ.ഒ ജില്ലാ ജന സെക്രട്ടറി അനീസ് കൂരിയാടന്‍  ട്രഷറര്‍ വി.പി.അബ്ദുല്‍ ജബ്ബാര്‍,

ഹുസൈന്‍ ഊരകം ,വി.കെ.സുബൈദ,എം.കെ.മുഹമ്മദ്  നിയാസ്, പി.എം.ജാഫര്‍,എം. ജുമൈലത്ത്,സാലി മാടമ്പി,കെ.ടി.മുജീബ്,റിയാസ് പാറക്കല്‍, ,റസിയ പന്തലൂര്‍ പ്രസംഗിച്ചു.

Post a Comment

Thanks

أحدث أقدم