തിരൂർ: തിരൂർ - മലപ്പുറം റോഡിലെ പ്രധാന ഭാഗമായ തലക്കടത്തൂർ പാലം മുതൽ വൈലത്തൂർ വരെയുള്ള റീച്ചിൽ റബ്ബറൈസിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
2025 സെപ്റ്റംബർ 28 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ റോഡ് വഴി യാത്ര ചെയ്യേണ്ട വാഹനങ്ങൾ താഴെ പറയുന്ന ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു:
പയ്യനങ്ങാടി - താനാളൂർ വഴി.
പയ്യനങ്ങാടി - പനമ്പാലം വഴി.
തിരൂർ - വട്ടത്താണി - വൈലത്തൂർ വഴി.
യാത്രാതടസ്സം ഒഴിവാക്കാൻ, യാത്രക്കാർ നിർദ്ദേശിക്കപ്പെട്ട ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും അഭ്യർഥിച്ചു.
إرسال تعليق
Thanks