പരപ്പനങ്ങാടി: മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാത്തതും നവീകരണ പ്രവൃത്തി നടക്കുന്ന കടലുണ്ടി-പരപ്പനങ്ങാടി റൂട്ടിൽ അപകടങ്ങൾ പതിവാകുന്നു. കലുങ്ക് നിർമാണ പ്രവൃത്തി നടക്കുന്ന അരിയല്ലൂർ ഉഷ നഴ്സറിക്ക് സമീപം അടുത്തടുത്ത ദിവസങ്ങളിലായി നിരവധി വാഹനങ്ങളാണ് രാത്രികാലങ്ങളിൽ അപകടത്തിൽപെട്ടത്.
കൊച്ചിയിൽ നിന്നുൾപ്പെടെ നിരവധി വാഹനങ്ങളാണ് രാത്രികാലങ്ങളിൽ ഉൾപ്പെടെ ഇതുവഴി കടന്നുപോവുന്നത്. നിർമാണ പ്രവൃത്തിക്കായി റോഡിൽ എടുത്ത വലിയ കുഴി അറിയാതെയാണ് പലരും അപകടത്തിൽ പെടുന്നത്. റോഡ് നിർമാണം ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥക്കെതിരെ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
Post a Comment
Thanks