തിരൂരങ്ങാടി:മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയയിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ 'മെഹബ്ബ കോൺഫ്രൻസ് ' നബിദിനാഘോഷം പ്രൗഡമായി. ജിഫ്രി മഖാമിൽ നടന്ന സിയാറത്തിന് ശേഷം സയ്യിദ് മുത്തുകോയ തങ്ങൾ പതാക ഉയർത്തി. സയ്യിദ് ഹൈദ്രോസ് മുത്തുകോയ തങ്ങൾ മൗലിദ് സദസ്സിന് നേത്രത്വം നൽകി. ഹനീഫ മുസ്ലിയാർ പുത്തനത്താണി പ്രഭാഷണം നടത്തി.
മൗലിദ് കോൺഫ്രൻസിനോടനുബന്ധിച്ച് ദഫ് ടീം , ഫ്ളവർ ഷോ ടീം , സ്കേറ്റിംഗ് ബോയ്സ് എന്നിവരുടെ അകമ്പടിയോടെ നടന്ന മീലാദ് റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. റാലിക്ക് വി.പി. റാഷിദ്, ശിംഷാദ് ഫാളിലി, ശാഫി അസ്ഹരി, മൗല ഫാളിലി, അനസ് അദനി, അജ്മൽ അദനി നേത്രത്വം നൽകി. മഹബ്ബ നൈറ്റ് പ്രകീർത്തന സദസ്സിന് റഊഫ് അസ്ഹരി ആക്കോട്, യാവീൻ കോട്ടക്കൽ, ഹാഫിള് ഫാഹിസ് തമിഴ്നാട് നേത്രത്വം നൽകി. പ്രവാചക നഗരമായ മദീനയുടെ ചരിത്രവും മഹത്വവും ദൃശ്യാവിഷ്കരിച്ച 'വിഷ്വൽ മദീന' ചരിത്രാവിഷ്കാരത്തിന് ത്വൽഹത്ത് സഖാഫി നേത്രത്വം നൽകി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


إرسال تعليق
Thanks