തിരൂരങ്ങാടി: ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ ശുഊർ മീലാദ് ക്യാമ്പയിൻ സമാപനവും ഇശ്ഖ് മജ്ലിസും ഇന്ന് (24 ന് ബുധനാഴ്ച) വൈകുന്നേരം 7 മണിക്ക് ദാറുൽ ഹുദാ ക്യാമ്പസിൽ നടക്കും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. ദാറുൽ ഹുദാ വൈസ് വൈസ് ചാൻസിലർ ഡോ:ബഹാഉദ്ധീൻ മുഹമ്മദ് നദ് വി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഓണംപള്ളി മുഹമ്മദ് ഫൈസി, യു.ശാഫി ഹാജി, സൈനുൽ ആബിദ് ഹുദവി തുടങ്ങിയവർ പ്രസംഗിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks