നബിദിന ഘോഷയാത്രക്ക് ഭഗവതി ക്ഷേത്രം വക മധുരം നൽകി.


മൂന്നിയൂർ: കളത്തിങ്ങൽ പാറ സബീലുൽ ഹുദാ മദ്രസ്സയുടെ നബിദിനാഘോഷ റാലിക്ക് അരീപാറ പൂളക്കൽ ഭഗവതി ക്ഷേത്രം വക മധുരം നൽകി. 

ക്ഷേത്രം ട്രസ്റ്റിമാരായ അയ്യപ്പൻ     പുന്നശ്ശേരി, മനീഷ് കുമാർ എന്നിവരുടെ നേത്രത്വത്തിൽ സ്വീകരിച്ചാണ് മധുരം നൽകിയത്. കഴിഞ്ഞ വർഷവും പൂളക്കൽ ഭഗവതി ക്ഷേത്രം വക നബിദിന റാലിക്ക് സ്വീകരണം നൽകിയിരുന്നു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post